ഡയാലിസിസ് കിറ്റുകൾ കൈമാറി

Friday 22 August 2025 12:02 AM IST
ഉമ്മൻ ചാണ്ടികൾചറൽ ഫോറം പാലിയേറ്റീവിന് നൽകുന്ന ഡയാലിസിസ് കിറ്റുകൾ ചാണ്ടി ഉമ്മൻ എം.എൽ.എ കൈമാറുന്നു

മുക്കം: ഉമ്മൻ ചാണ്ടികൾച്ചറൽ ഫോറം തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയ്ക്ക് ഡയാലിസിസ് കിറ്റുകൾ നൽകി. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിടപ്പു രോഗികളെ സഹായിക്കൽ വലിയ സാമൂഹ്യ സേവനമാണെന്ന് അദ്ദേഹം പറഞ്ഞു. കിറ്റുകൾ സൊസൈറ്റി ജന. കൺവീനർ എം.ടി. സെയ്ത് ഫസൽ ഏറ്റുവാങ്ങി. കൾച്ചറൽ ഫോറം ജില്ലാ ചെയർമാൻ അബ്ദു കൊയങ്ങോറൻ അദ്ധ്യക്ഷത വഹിച്ചു. സാദിഖ് കുറ്റിപറമ്പ്, വി.പി ദുൽഖിഫിൽ , സി.കെ കാസിം, കെ.ടി മൻസൂർ, സമാൻ ചാലുളി , വേണു കല്ലുരുട്ടി, ജുനൈദ് പാണ്ടികശാല, എം എസൗദ, ജി. അബ്ദുൽ അക്ബർ, നടുക്കണ്ടി അബൂബക്കർ, മുഹമ്മദ് ദിഷാൽ , എ.പി മുരളീധരൻ, മുഹമ്മദ് വട്ടപ്പറമ്പൻ, റീന പ്രകാശ് എന്നിവർ പ്രസംഗിച്ചു.