ഹോളി ഖുർആൻ കോൺഫറൻസ്

Friday 22 August 2025 12:02 AM IST
ഖുർആൻ കോൺഫറൻസ്

കോഴിക്കോട്: ഖുർആൻ കാലത്തിനൊപ്പം എന്ന പ്രമേയത്തിൽ കൊണ്ടോട്ടി പുളിക്കൽ എജു ഗാർഡൻ സംഘടിപ്പിക്കുന്ന ഇഖ്റഅ് ഹോളീ ഖുർആൻ കോൺഫറൻസിന് ഇന്ന് പുളിക്കലിൽ തുടങ്ങും. വൈകിട്ട് നാലിന് പുളിക്കൽ എജു ഗാർഡനിൽ മുഹമ്മദ് തുറാബ് തങ്ങൾ പതാക ഉയർത്തും.23ന് രാവിലെ ഒമ്പതിന് കൊണ്ടോട്ടിയിൽ ഇന്റർനാഷണൽ ഖുർആൻ അവാർഡ് കോൺഫറൻസ് ആരംഭിക്കും. ഡൽഹി അറബ് ലീഗ് അംബാസഡർ ഡോ.മാസിൻ നായിഫ് അൽ മസ്ഊദി ഉദ്ഘാടനം ചെയ്യും. 11.30ന് ക്യൂ പ്ലസ്‌ ബിസിനസ് സമ്മിറ്റും അവാർഡ് സമർപ്പണവും മന്ത്രി വി. അബ്‌ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, ടി. അബ്‌ദുൾ അസീസ് ഹാജി, തറയിട്ടാൽ ഹസൻ സഖാഫി, അമീൻ ഹസൻ സഖാഫി, അസീസ് സഖാഫി വാളക്കുളം എന്നിവർ പങ്കെടുത്തു.