മുഖാമുഖം സംഘടിപ്പിച്ചു

Friday 22 August 2025 12:49 AM IST
ഇസാഫ് ബാലജ്യോതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ​ ​ ​ രാമനാട്ടുകര ഗണപത് ​എ യു പി ബി ​ സ്‌കൂൾ ബാലജ്യോതി ക്ലബ്ബ് അംഗങ്ങൾ രാമനാട്ടുകര നഗരസഭ സന്ദർശി​ച്ച് നഗരസഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച ​ നടത്തിയപ്പോൾ

​രാമനാട്ടുകര: ഇസാഫ് ബാലജ്യോതി ക്ലബിന്റെ നേതൃത്വത്തിൽ രാമനാട്ടുകര നഗരസഭയുമായി സഹകരി​ച്ച് മുഖാമുഖം സംഘടിപ്പിച്ചു​.​രാമനാട്ടുകര ഗണപത് ​എ.യു.പി ബി ​ സ്‌കൂൾ ബാലജ്യോതി ക്ലബ് അംഗങ്ങൾ രാമനാട്ടുകര നഗരസഭ സന്ദർശി​ച്ച് നഗരസഭ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. നഗരസഭ ചെയർപേഴ്സൺ ​ വി.എം പുഷ്‌പ, നഗരസഭ സെക്രട്ടറി​ പി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ബാലജ്യോതി ക്ലബ് അംഗങ്ങളായ അലൻ രാജ് കൃഷ്ണ, പി.ആവണി, ഇ.ഫാത്തിമ ജന്നത്ത് , പി .ഇ ഹാദിയ, പി.കെ സ്നിഗ്ദ്ധ, അ​ദ്ധ്യാപകരായ പി.എം സിത്താര, പി.അക്ഷയ് ഷാജി, പി.എസ് അഭിരാമി, നഗരസഭ സ്ഥിരംസമിതി ചെയർമാൻ ​ സി.ഗോപി, ഇസാഫ് ​ഫൗണ്ടേഷൻ പ്രതിനിധി കെ. സബിൻ, അൻവർ സാദിഖ്, ആയിഷ ജസ്‌ന തുടങ്ങിയർ പങ്കെടുത്തു​.