മെഗാ പൂക്കളമത്സരം പോസ്റ്റർ പ്രകാശനം
Friday 22 August 2025 12:55 AM IST
കോഴിക്കോട്: ഓണം വാരാഘോഷം 'മാവേലിക്കസ് 2025' ന്റെ ഭാഗമായി നടക്കുന്ന മെഗാ പൂക്കള മത്സരത്തിന്റെ പോസ്റ്റർ സാഹിത്യകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു. കോർപ്പറേഷൻ പരിധിയിലെ നൂറോളം വേദികളിലാണ് 31ന് സംഘടിപ്പിക്കുന്ന പൂക്കള മത്സരം നടക്കുക. ജില്ലാതലത്തിൽ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാനായി മാവേലിക്കസ് ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. https://play.google.com/store/apps/details?id=com.conferenceprime.mavelicus ലിങ്ക് വഴി 25 വരെ രജിസ്റ്റർ ചെയ്യാം. മാവേലിക്കസ് ആപ്പിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളുടെയും പരിപാടികളുടെയും മുഴുവൻ വിവരങ്ങളും ലഭ്യമാണ്.