സിവിൽ സ്റ്റേഷനിൽ ഓണം ഖാദി മേള ആരംഭിച്ചു

Friday 22 August 2025 12:04 AM IST
മലപ്പുറം സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ഓണം ഖാദി മേള ജില്ലാ കലക്ടർ വി.ആർ. വിനോദ് കെ പി പ്രശാന്തിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കോഴിക്കോട് സർവ്വോദയ സംഘത്തിന്റെ കീഴിലുള്ള സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ ഭവന്റെ ഓണം ഖാദി മേള ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി ഓഫീസറും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റുമായ കെ.പി. പ്രശാന്ത് ആദ്യ വിൽപ്പന നടത്തി.സർവ്വോദയ സംഘം പ്രസിഡന്റ് കെ.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ശിവശങ്കരൻ, എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് സലിക്, ബ്രാഞ്ച് സെക്രട്ടറി ഷൈജു ചാലിശ്ശേരി എന്നിവർ സംസാരിച്ചു. സർവോദയ സംഘം ഇൻസ്‌പെക്ടർ യു. പ്രകാശൻ, ഖാദിഭവൻ മാനേജർ പി. മിനി എന്നിവർ പങ്കെടുത്തു. സെപ്തംബർ നാല് വരെ നീണ്ടുനിൽക്കുന്ന ഖാദി മേളയിൽ ഖാദിക്ക് 30 ശതമാനം ഗവ. റിബേറ്റ് നൽകുന്നുണ്ട്.