പാവങ്ങളുടെ ഓണം

Sunday 24 August 2025 3:21 AM IST

വറുതി വന്ന് വിഴുങ്ങുവാൻ നില്ക്കിലും

വയർ, വിശപ്പിനാൽ കാളുന്നുവെങ്കിലും

കനിവിയന്ന കിനാവിന്റെ പൂക്കളായ്

ഓണമെത്തുമെന്നുൾത്തടം തേങ്ങുന്നു...

കാത്തിരിപ്പിന്റെ പൂത്തരിച്ചോറുമായ്

കാലമെത്താതിരിക്കില്ല മക്കളേ...

മൃതിയെ വെല്ലുന്ന സ്മൃതികളുണ്ടാത്മാവിൽ

അവ തുഴഞ്ഞു നാം അക്കരെയെത്തിടും.

കണ്ണുനീരിന്റെയുള്ളിലും സ്നേഹമായ്

നില്പതുണ്ട്,​ പ്രതീക്ഷയാം മാവേലി!

വിത്തിലെ മുള

നീരാവിൽ വിശ്വമോഹൻ

വിത്ത് മുളപൊട്ടി

കൺചിമ്മി

ആകാശത്തേക്ക്

നോക്കിക്കൊണ്ടാണ്

ഉണരുന്നത്

ശിരസ്സുയർത്തി

തളിരിലകളെ

കാവൽ നിറുത്തി

ക്രമേണ വൃക്ഷമായി,​

വൻവൃക്ഷമായി തീരുന്നു

ആകാശം ഉയരെയാണെന്നറിഞ്ഞ്

ഇടംവലം നോക്കാതെ

ഏകാഗ്രതയോടെ

ലക്ഷ്യത്തിലെത്താൻ

അനുദിനം ചിറകടിക്കുന്ന

ഇലകൾ നിരാശയോടെ

കൊഴിഞ്ഞ് താഴെ പതിക്കുന്നു

വൃക്ഷ നെറുകയിലെ

തളിരിലകൾ

കൊഴിയുന്നതു കണ്ട്

ആകാശം മേഘമറയിലെ

മൂടൽമഞ്ഞിലൂടെ നെറുകയെ

ചുംബിക്കുന്നതു കൊണ്ടാവാം

വൃക്ഷങ്ങൾ വൻവൃക്ഷമാകുന്നത്.

അനന്തമായ ആകാശത്തിന്റെ

സ്വകാര്യ രഹസ്യമാണ്

സ്നേഹിക്കുന്നവരെ

മാറോടു ചേർത്ത് പുണരുന്നത്!

വ​ന​വാ​സം

​അ​ർ​ഷ​ദ് ന​വാ​സ്​,​ ഷാർജ

ഹൃ​ദ​യാ​കാ​ശം​ നീ​ളെ​ നി​ര​ക്കും​ ​നീ​ര​വ​ മേ​ഘ​ങ്ങ​ൾ​ ​ക​ണ്ണീ​ര​ണി​യും​ ഉ​ത്ത​ര​മി​ല്ലാ​-

ച്ചോദ്യ ചി​ഹ്ന​ങ്ങ​ൾ​ ​ഹ്ലാ​ദ​ വി​ഷാ​ദ​ സ​മ​ന്വ​യ​മ​ല്ലേ​ ​ജീ​വി​ത​ സാ​ര​ങ്ങ​ൾ?​ ​ ​ഓ​ർ​ക്കാ​നൊ​രു​പി​ടി​ ​തീ​ർ​ക്കാ​നൊ​രു​പി​ടി​ ​ക​ര​ളി​ൽ​ കോ​ർ​ക്കാ​ൻ​

പി​ന്നെ​യു​മൊ​രു​പി​ടി​ ​നേ​ർ​ത്തു വ​രും​ ചി​ല

​നേ​ത്ര​സ്മ​ര​ണ​ക​ൾ​ ​ചേ​ർ​ത്തു പി​ടി​ക്കാ​ൻ​ ​ജീ​വ​ന​രാ​ശി​ക​ൾ​ ​ ​മ​ന്ദ​സ്മി​ത​ങ്ങ​ൾ​ ​ഹ്ര​സ്വ​ സ്വ​ര​ങ്ങ​ൾ​ ​കാ​ന്തി​ക​വ​ല​യ​ ​പ്ര​ഭാ​പൂ​ര​ങ്ങ​ൾ​ ​ച​ല​ന​വി​ശാ​ലം​ ​ച​ടു​ല​ വി​ശു​ദ്ധം​ ​ച​ഞ്ച​ല​ ജീ​വ​ൽ​ ​പ്ര​തി​ഭാ​സ​ങ്ങ​ൾ​ ​ ​ഹൃ​ദ​യാ​ന​ന്ദം​ ​ആ​ത്മാ​വേ​ശം​ ​ക​രി​ന്തി​രി​ പോ​ലീ​ ​വാ​ചാ​ടോ​പം​ !​ ​ ​സ്മ​ര​ണ​ക​ളോ​ടി​ വ​രു​മ്പോ​ൾ​ ​പി​ന്നെ​ കൂ​ടു​ക​,​ പാ​ടു​ക​ മ​റ്റെ​ന്ത്?​

​കാ​ലം​ തെ​ല്ലും​ ക​നി​യു​വ​തി​ല്ല​ ​തു​ട​രു​ന്ന​ല്ലോ​ നി​യ​തി​ ക​ണ​ക്കേ​ ​കാ​ന​ന​വാ​സ​ വി​ചാ​ര​ണ​ക​ൾ​. ​