ഹോസ്‌പെക്‌സിന് ഇന്ന് തുടക്കം

Friday 22 August 2025 12:23 AM IST

കൊച്ചി: ' ഹോസ്‌പെക്‌സ് 2025" മെഡിക്കൽ ഉപകരണ പ്രദർശത്തിന് ഇന്ന് കാക്കനാട് കിൻഫ്രാ എക്‌സിബിഷൻ പാർക്കിൽ തുടക്കമാകും. രാവിലെ 10ന് എം.എസ്.എം.ഇ അസിസ്റ്റന്റ് ഡയറക്ടർ ലജിതാ മോൾ ഉദ്ഘാടനം ചെയ്യും. കേരള റബർ ലിമിറ്റഡ് എം.ഡി. ഷീലാ തോമസ്,​ കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ എന്നിവർ പങ്കെടുക്കും. 24നാണ് സമാപനം. ഹോസ്‌പെക്‌സ് ഡയറക്ടർമാരായ ഡോ. ജെ.എസ്. നിവിൻ, ഡോ. അരുൺ കൃഷ്ണ, ഐമെഡ് ദക്ഷിണേന്ത്യ മേധാവി രമ വേണുഗോപാൽ, ഹോസ്‌പെക്‌സ് മാർക്കറ്റിംഗ് മാനേജർ പി.എസ്. സൗമ്യ, കെ.എം.സി.സി മാർക്കറ്റിംഗ് കോഓർഡിനേറ്റർ രജീഷ് ഗിരിജ രമേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.