പൊലീസിന്റെ തൊണ്ടി മുതൽ നീക്കണം

Friday 22 August 2025 12:30 AM IST
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റെയിൽ കണക്ടിവിറ്റിക്കു വേണ്ടി മുളവുകാട് വില്ലേജിൽ നിന്ന് കുടിയൊഴിപ്പിച്ച 14കുടുംബങ്ങൾക്ക് കാട്ടാത്തുകടവിൽ അനുവദിച്ച 90സെന്റ് സ്ഥലത്ത് നിരീക്ഷണ സമിതി അംഗങ്ങൾ പരിശോധന നടത്തുന്നു

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റെയിൽ കണക്ടിവിറ്റിക്ക് വേണ്ടി മുളവുകാട് വില്ലേജിൽ നിന്ന് കുടിയൊഴിപ്പിച്ച 14 കുടുംബങ്ങൾക്ക് കാട്ടാത്തുകടവിൽ അനുവദിച്ച 90സെന്റ് സ്ഥലത്ത് പൊലീസ് നിക്ഷേപിച്ചിരിക്കുന്ന തൊണ്ടിമുതലുകൾ നീക്കം ചെയ്യണമെന്ന് പാക്കേജ് നിരീക്ഷണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിരീക്ഷണ സമിതിയോഗം തടസങ്ങൾ നീക്കണമെന്ന് പൊലീസ് വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. പ്രൊഫ. കെ. അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ സി.ആർ. നീലകണ്ഠൻ, ഫ്രാൻസീസ് കളത്തുങ്കൽ, കെ. രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, ലൈജു ആലുങ്കൽ, പി.എ. ആസിഫ്, മാത്യു ജോസഫ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.