ഓർഗാനിക് കൃഷി സെമിനാർ

Friday 22 August 2025 12:45 AM IST
കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിലെ മാനേജ്മെന്റ് പഠനവിഭാഗവും ഐക്കരനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ

കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ മാനേജ്മെന്റ് പഠനവിഭാഗവും ഐക്കരനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ഓർഗാനിക് കൃഷിയും മൂല്യവർദ്ധിത ഉത്പന്നങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൈംപ്രോ ഫാർമർ ഫസ്​റ്റ് പ്രൈവ​റ്റ് ലിമി​റ്റഡ് സി.ഇ.ഒ ജെറിൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ബിസിനസ് ഡെവലപ്പ്‌മെന്റ് സർവീസ് പ്രൊവൈഡർമാരായ സോജിൻ വർഗീസ്, രേവതി രതീഷ്, മാനേജ്‌മെന്റ് പഠനവിഭാഗം മേധാവി ഡോ. മിൽന സൂസൻ ജോസഫ്, പ്രോഗ്രാം കോ ഓർഡിനേ​റ്റർ ഡോ. ആർ. രാജേശ്വരി എന്നിവർ സംസാരിച്ചു. ഇരുപതോളം കർഷകർ,​ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.