പെരുമ്പാവൂർ ഏരിയാ സമ്മേളനം

Friday 22 August 2025 1:03 AM IST
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പെരുമ്പാവൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് പി.എം.സലിം അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സുജു ജോണി, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം. ടി.വി. രാജൻ, സംസ്ഥാന കമ്മിറ്റി അംഗം എൽദോ ഡേവിസ്, സി.വി. ജിന്ന, എൽ.ഡി.എഫ് കൺവീനർ കെ.ഇ. നൗഷാദ്, സി.പി.എം പെരുമ്പാവൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.സി. ബാബു, എം.ബി. ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എം.സലിം (പ്രസിഡന്റ്), എം.പി. ബഷീർ (സെക്രട്ടറി), രാംദാസ് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.