മികവുത്സവം
Friday 22 August 2025 1:16 AM IST
പാലക്കാട്: കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ ജില്ലയിൽ നടപ്പിലാക്കിയ ബ്രെയിൽ സാക്ഷരത പദ്ധതിയുടെ പരീക്ഷ (മികവുത്സവം) പാലക്കാട് മോയൻ എൽ.പി സ്‌കൂളിൽ ആഗസ്റ്റ് 23ന് നടക്കും. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡുമായി സഹകരിച്ച് സംഘടിപ്പിച്ച ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 100 പഠിതാക്കൾ അഞ്ച് കേന്ദ്രങ്ങളിലായി പഠനം പൂർത്തിയാക്കി. പഠിതാക്കൾക്ക് ലഘു ഭക്ഷണം നൽകി. സംസ്ഥാന സാക്ഷരതാ മിഷൻ പഠനോപകരണങ്ങളും ലഭ്യമാക്കിയതായി സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.