ആരോഗ്യസന്ദേശ യാത്ര
Friday 22 August 2025 1:18 AM IST
എലപ്പുള്ളി: ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി എലപ്പുള്ളിയിൽ ആരോഗ്യ സന്ദേശയാത്ര നടന്നു. എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുണ്യ കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശരവണ കുമാർ, മെമ്പർമാരായ അപ്പുക്കുട്ടൻ, രമേഷ്, ശശിധരൻ, സന്തോഷ് എന്നിവർ സംസാരിച്ചു. ഡോ.സനോജ് സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.