ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു
തച്ചമ്പാറ: കുടുംബശ്രീ ജില്ലാ മിഷൻ, തച്ചമ്പാറ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഡ്സ് ഡേ ആചരണം സംഘടിപ്പിച്ചു. കളക്ടർ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വികസന മാതൃക എടുത്തുകാണിക്കാൻ സാധിക്കുന്ന പദ്ധതിയാണ് ബഡ്സ് സ്‌കൂളുകൾ. വിവിധ മേഖലകളിൽ അവസരം സൃഷ്ടിച്ച്, ബഡ്സ് സ്‌കൂളുകളിലെ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ എല്ലാവരും തയ്യാറാവണമെന്നും കളക്ടർ പറഞ്ഞു. ഗ്രാമപഞ്ചായത്തിനു കീഴിൽ പുകയിലരഹിത വിദ്യാലയങ്ങളായി തിരഞ്ഞെടുത്ത എട്ട് സ്‌കൂളുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ കളക്ടർ വിതരണം ചെയ്തു.
തച്ചമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി കുര്യൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബൂബക്കർ മുച്ചിരിപ്പാടൻ, തനൂജ രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ നാരായണൻകുട്ടി, മനോരഞ്ജിനി, അലി തേക്കത്ത്, ജയ ജയപ്രകാശ്, കൃഷ്ണൻകുട്ടി, രാജി ജോണി, ബിന്ദു കുഞ്ഞിരാമൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് വി രാജി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുനിത, ബ്ലോക്ക് കോഡിനേറ്റർ സുമലത, ബഡ്സ് സ്‌കൂൾ ടീച്ചർ കെ എസ് ഭാനുപ്രിയ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.