ബലാത്സംഗം ചെയ്യുന്നതു പോലെ ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടണമെന്ന് പറ‍ഞ്ഞു,​ വെളിപ്പെടുത്തലുമായി ട്രാൻസ്‌വുമൺ

Thursday 21 August 2025 9:44 PM IST

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം. ട്രാൻസ് വുമണും ബി,ജെ.പി നേതാവുമായ അവന്തികയാണ് ഇക്കുറി ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ലൈംഗിക വൈതൃകത്തിനടിമയാണെന്നും ബലാത്സംഗം ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് അയാൾ പറഞ്ഞതായും അവന്തിക ആരോപിച്ചു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാൾ തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു.

രാഹുലുമായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു ചർച്ചയ്ക്കിടെയായിരുന്നുപരിചയപ്പെടുന്നത്. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അതിന് ശേഷം നല്ല സുഹൃത്തുക്കളായിരുന്നു. തുടക്കത്തിൽ രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു വിളിച്ചിരുന്നത്. പിന്നീട് രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇടവേളകളില്ലാതെ വിളിച്ചു തുടങ്ങി. രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാനായിരുന്നില്ല അയാൾ വിളിച്ചിരുന്നത്.

ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നത്. ഇതിനിടെയാണ് റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞത്. കോൺഗ്രസിലെ ചില നേതാക്കളോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കൾക്കും ഇക്കാര്യങ്ങൾ അറിയാമെന്നും അവന്തിക പറഞ്ഞു. റേപ്പ് ചെയ്യണം എന്ന് പറഞ്ഞ് നടക്കുന്ന ആൾ എങ്ങനെ സമൂഹത്തിന് മാതൃകയാകുമെന്നും അവന്തിക ചോദിച്ചു.