ഏഴുമാസം, പിടികൂടിയത് നാലുകോടിയുടെ ലഹരി വസ്തുക്കൾ ട്രെയിനിൽ കുതിച്ചെത്തി ലഹരി

Friday 22 August 2025 12:46 AM IST
ലഹരി

കോഴിക്കോട്: ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് വ്യാപകം. പാലക്കാട് ​ ​ഡി​വി​ഷ​ന് കീഴിൽ ഏഴ് മാസത്തിനിടെ പിടികൂടിയത് 4,09,22,100 കോടിരൂപയുടെ ലഹരി ഉത്പന്നങ്ങൾ. ആർ.പി.എഫിന്റെ നേതൃത്വത്തിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ജനുവരി മുതൽ ജൂലായ് വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരിയുത്പന്നങ്ങൾ പിടികൂടിയത്. 100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, 59 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുൻവർഷത്തേക്കാൾ വലിയ വർദ്ധനയാണ് ഈ വർഷം പകുതിയായപ്പോഴേക്കും ഉണ്ടായിട്ടുള്ളത്. ​ക​ഞ്ചാ​വ്,​ ​എം.​ഡി.​എം.​എ,​ ​ബ്രൗ​ൺ​ ​ഷു​ഗ​ർ,​ ​നൈ​ട്രാ​സെ​പാം​ ​ഗു​ളി​ക,​ ​ബ്യൂ​പ്രി​നോ​ർ​ഫി​ൻ​ ​ഗു​ളി​ക,​ ​മെ​ത്തഫെ​റ്റ​മി​ൻ​ ​ഗു​ളി​ക,​ ​ഹെ​റോ​യി​ൻ,​ ​ഹാ​ഷി​ഷ് ​ഓ​യി​ൽ​ ​എ​ന്നി​വ​ ​പി​ടി​കൂ​ടി​യ​തി​ൽ​ ​ഉ​ൾ​പ്പെ​ടും. കഴിഞ്ഞവർഷം പാലക്കാട് ഡിവിഷൻ പരിധിയിൽ നിന്നുമാത്രം 155 കേസുകളിലായി പിടിച്ചെടുത്തത് 9,63,95,510 രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ്. ഇതിൽ 27 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിച്ചെടുക്കുന്നവയിൽ ഏറ്റവും കൂടുതൽ കഞ്ചാവാണ്. ഈ വർഷം മൂന്നു കോടിയിൽ അധികം വരുന്ന 769.584 കിലോ കഞ്ചാവാണ് പിടിച്ചത്. കഴിഞ്ഞ വർഷം 1447.576 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. വിപണിയിൽ ഏഴ് കോടിയിൽ അധികം വില വരും.

 കടത്തുകാർ ഏറെയും വ​ട​ക്കേ​ ​ഇ​ന്ത്യ​ക്കാർ

ല​ഹ​രി​യു​മാ​യി​ ​എ​ത്തു​ന്ന​വ​ർ​ ​കൂടുതലും ഒറീസ, ബംഗളൂരു, മുംബയ്, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികളാണെന്ന് ആർപിഎഫ് ഡിവിഷണൽ അധികൃതർ പറഞ്ഞു. ഇ​വി​ടങ്ങളിൽ​ ​വ്യാ​പ​ക​മാ​യി​ ​കൃ​ഷി​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​ബം​ഗ​ളൂ​രു,​ ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​എം.​ഡി.​എം.​എ​ ​എ​ത്തു​ന്ന​ത്. പിടിക്കപ്പെടുന്നതിൽ കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ കുറവാണ്. വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ഇ​റ​ങ്ങി​ ​ട്രെ​യി​ൻ​ ​മാ​റി​ ​ജ​ന​റ​ൽ​ ​കോ​ച്ചു​ക​ളി​ൽ​ ​ക​യ​റി​യാണ് ഇത്തരക്കാർ രാസലഹരി എത്തിക്കുന്നത്. ഇ​വ​ർ​ക്ക് ​ഓ​രോ​ ​സ്ഥ​ല​ത്തും​ ​വി​വ​രം​ ​ന​ൽ​കാ​ൻ​ ​ആ​ളു​ക​ളു​ണ്ടാ​കും.​ ​ ​സ്ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ളെ​യും​ ​ഇ​ട​നി​ല​ക്കാ​രാ​ക്കി​യു​ള്ള​ ​ല​ഹ​രി​ക്ക​ട​ത്തു​മു​ണ്ട്.ആർ.പി.എഫും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ദിവസവും പരിശോധന നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പിടിച്ച രാസലഹരി

2025ൽ

കഞ്ചാവ്........769.584 കിലോ

ആംഫെറ്റാമൈൻ....0.102 ഗ്രാം

എം.ഡി.എം.എ....... 0.1039 ഗ്രാം

ട്രമാഡോൾ........... 270

2024ൽ

കഞ്ചാവ്............ 1447.576 കിലോ

ഹെറോയിൻ......0.229 ഗ്രാം

ഹാഷിഷ്..........0.600 ഗ്രാം

എം.ഡി.എം.എ.....0.08946 ഗ്രാം

നൈട്രാസെപാം...... 7 എണ്ണം