കേരളസർവകലാശാല

Friday 22 August 2025 12:41 AM IST

പരീക്ഷാ മാറ്റം സെപ്തംബർ 17 ന് നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ, ആഗസ്​റ്റ് ബിരുദ പരീക്ഷകൾ സെപ്തംബർ 18 ലേക്ക് പുനഃക്രമീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ സി.ബി.സി.എസ്. ബിഎസ്‌സി പരീക്ഷയുടെ ജ്യോഗ്രഫി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്. ബിഎസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

പുതിയ കോളേജ്, കോഴ്സ്, നിലവിലെ കോഴ്സുകളിൽ സീ​റ്റ് വർദ്ധനവ്, അധിക ബാച്ച് എന്നിവക്ക് www.keralauniversity.ac.in വെബ്സൈറ്റിൽ 31നകം അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സെപ്തംബർ ഏഴിനകം സർവകലാശാലയിൽ ലഭിക്കണം.

പഠന ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള പട്ടിക വിഭാഗം സീറ്റുകളിൽ 22ന് രാവിലെ 11ന് പഠനവകുപ്പുകളിൽ സ്പോട്ട് അഡ്‌മിഷൻ നടത്തും. ഫോൺ- 04712308328, 9188524612

കോളേജുകളിൽ ഒഴിവുള്ള ബി.എഡ് സീറ്റുകളിലേക്ക് കോളേജ് തലത്തിൽ 25ന് സ്പോട്ട് അലോട്ട്മെന്റ് നടത്തും.