ഓർമിക്കാൻ
1. സി.എസ്.ഐ.ആർ നെറ്റ് ഫലം:- ജൂലായ് 28ന് നടന്ന സി.എസ്.ഐ.ആർ നെറ്റ് ജൂൺ 2025 ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: csirnet.nta.ac.in.
2. ഗേറ്റ് 2026 പേപ്പർ കോമ്പിനേഷൻ ലിസ്റ്റ്:- ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് 2026 ) പരീക്ഷയിൽ പുതുതായ നടപ്പാക്കുന്ന 'ടു പേപ്പർ കോമ്പിനേഷൻ" ലിസ്റ്റ് ഐ.ഐ.ടി ഗുവാഹട്ടി പ്രസിദ്ധീകരിച്ചു. ഒന്നാം വിഷയത്തിനൊപ്പം മുൻഗണന നൽകി മറ്രൊരു വിഷയം കൂടി വിദ്യാർത്ഥിയ്ക്ക് തെരഞ്ഞെടുത്ത് പരീക്ഷ എഴുതാൻ ടു പേപ്പർ കോമ്പിനേഷൻ പദ്ധതിവഴി കഴിയും. വെബ്സൈറ്റ്: gate2026.iitg.ac.in.
3. സിവിൽ സർവീസ് മെയിൻ ഇന്നു മുതൽ:- യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് എക്സാം (മെയിൻ) ഇന്നു മുതൽ 31 വരെ രണ്ടു ഷിഫ്റ്റുകളായി നടക്കും. രാവിലെ 9 മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 5.30 വരെയുമാണ് ഷിഫ്റ്റുകൾ. അഡമിറ്റ് കാർഡ് upsconline.gov.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.