ഓണത്തിന് രണ്ടുഗഡു സാമൂഹ്യസുരക്ഷാ പെൻഷൻ

Friday 22 August 2025 12:27 AM IST

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഒരുമാസത്തെ സാമൂഹ്യസുരക്ഷാപെൻഷനും ഒരുമാസത്തെ പെൻഷൻ കുടിശികയും അനുവദിച്ച് സർക്കാർ ഉത്തരവ്. ഇതോടെ ഓണത്തിന് മുമ്പ് സാമൂഹ്യപെൻഷൻ വാങ്ങുന്നവർക്കെല്ലാം 3,200രൂപാവീതം ലഭിക്കും. ഇതിനായി 1,478കോടിരൂപ അനുവദിച്ചു. തിങ്കളാഴ്ച മുതൽ വിതരണം ആരംഭിക്കും.