ധർണാ സമരം

Friday 22 August 2025 12:02 AM IST

പത്തനംതിട്ട: മെഡിസെപ്പ് പരിഷ്‌കാര തട്ടിപ്പിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ സമിതികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധർണ സമരം പത്തനംതിട്ട ഡി.ഇ ഓഫീസ് പടിക്കൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് ജോർജ്, വി.ജി കിഷോർ,ജെമി ചെറിയാൻ, എസ്.ചിത്ര, എസ്.പ്രേം, എസ്. ദിലീപ് കുമാർ, വി. ലിബികുമാർ, പി. അജിത്ത് ഏബ്രഹാം, ഫ്രെഡി ഉമ്മൻ,ഷീജ അലക്‌സാണ്ടർ,ആർ. ജ്യോതിഷ്, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.