കവിയൂരിൽ വാട്ടർ എ.ടി.എം
Friday 22 August 2025 12:09 AM IST
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വാട്ടർ എ.ടി.എം സെപ്റ്റംബർ രണ്ടിന് രാവിലെ 11ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കവിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻപിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് 4.98 ലക്ഷംരൂപ അടങ്കൽ നിശ്ചയിച്ച പദ്ധതിയാണ്. ഒരു രൂപയ്ക്ക് ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ചു രൂപയ്ക്ക് അഞ്ച് ലിറ്റർ സാധാരണ കുടിവെള്ളവും കിട്ടുംവിധത്തിലാണ് വാട്ടർ എ.ടി.എം തയാറാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിക്കും.