കെട്ടിടം ഉദ്ഘാടനം

Friday 22 August 2025 12:15 AM IST

ഏറത്ത്: ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അദ്ധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ, വൈസ് പ്രസിഡന്റ് ടി.സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ചാത്തന്നുപ്പുഴ, റോഷൻ ജേക്കബ്, അനിൽ പൂതക്കുഴി, മറിയാമ്മ തരകൻ, ഉഷാഉദയൻ, എൽ.സി.ബെന്നി, സൂസൻ ശരികുമാർ, സ്വപ്ന, ശോഭന കുഞ്ഞ് കുഞ്ഞ്, റോസമ്മ ഡാനിയൽ, ആർ.ശ്രീലേഖ എന്നിവർ പങ്കെടുത്തു.