മർച്ചന്റ്സ് ചേംബർ കൺവെൻഷൻ

Friday 22 August 2025 12:17 AM IST

കൊല്ലം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കൺവെൻഷൻ 23ന് കൊല്ലം അയത്തിലിൽ നടക്കും. രാവിലെ 10ന് മനുഷ്യാവകാശ സംരക്ഷണ സമിതി ഹാളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് നിജാം ബഷി അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലി ഭാഗം സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെനൻ, അയത്തിൽ അൻസാർ, സുനിൽ നാരായണൻ, എസ്.രാജു, സുഭാഷ് ചന്ദ്രൻ, റൂഷ.പി.കുമാർ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നിജാം ബഷി, എച്ച്.സലീം, എം.സിദ്ദിഖ് മണ്ണാന്റയ്യം, ജി.ബാബുക്കുട്ടൻ പിള്ള, എസ്.ഷംസുദ്ദീൻ, എസ്.രാജു, നാസർ ചക്കാലയിൽ, എച്ച്.നൗഷാദ് നിതാക്കത്ത് എന്നിവർ പങ്കെടുത്തു.