ചികിത്സാ സഹായ വിതരണം
Friday 22 August 2025 12:19 AM IST
ചവറ: കാരുണൃദീപം ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും മെരിറ്റ് അവാർഡും ചികിത്സാ സഹായ വിതരണവും 24ന് വൈകിട്ട് 4.30ന് കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ പാരിഷ് ഹാളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ അംബ്രോസ് അദ്ധ്യക്ഷനാകും. മേയർ ഹണി ബെഞ്ചമിൻ മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാ. ഇ.അജയകുമാർ അനുഗ്രഹ പ്രഭാഷണവും നടത്തും. ട്രസ്റ്റ് സെക്രട്ടറി മാൽക്കം മയൂരം റിപ്പോർട്ട് അവതരിപ്പിക്കും. ഐ.ആർ.ഇ ലിമിറ്റഡ് ഹെഡ് ആൻഡ് ജനറൽ മാനേജർ എൻ.എസ്.അജിത്ത് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ മെരിറ്റ് അവാർഡ് വിതരണവും ഡോ.രാജുമൈക്കിൾ ചികിത്സാസഹായവും വിതരണം ചെയ്യും. സേവ്യർ അലോഷ്യസ് സ്വാഗതവും മേരി ഗിൽബർട്ട് നന്ദിയും പറയും.