കാപ്പാ പ്രതി അറസ്റ്റിൽ
Friday 22 August 2025 12:21 AM IST
കൊല്ലം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. തഴുത്തല കാവുവിള വിളയിൽ പുത്തൻ വീട്ടിൽ നിഷാദാണ് (34) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നെടുമ്പന സ്വദേശി കൃഷ്ണലാലിനെയാണ് (24) കൊലപ്പെടുത്താൻ ശ്രമിച്ചത്. ജൂലായ് 17ന് രാത്രി 11 ഓടെ കൊട്ടിയം-കണ്ണനല്ലൂർ റൂട്ടിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൊട്ടിയം, കണ്ണനല്ലൂർ, കിളികൊല്ലൂർ, കുണ്ടറ പൊലീസ് സ്റ്റേഷനുകളിലായി പതിനേഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നേരത്തെ രണ്ട് തവണ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നിർദ്ദേശപ്രകാരം കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.