നേവൽ എൻ.സി.സി പര്യവേക്ഷണ യാത്ര

Friday 22 August 2025 12:22 AM IST

കൊല്ലം: കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ നേവൽ വിംഗ് എൻ‌.സി‌.സി കേഡറ്റുകൾ അഷ്ടമുടി കായലിൽ പര്യവേക്ഷണ യാത്ര ആരംഭിച്ചു. കൊല്ലം തേവള്ളി ത്രീ കേരള നേവൽ യൂണിറ്റ് എൻ‌.സി‌.സി ബോട്ട് ജെട്ടിയിൽ കൊല്ലം എൻ‌.സി‌.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

കൊല്ലം മുതൽ ആലപ്പുഴയിലെ കണ്ണങ്കരവരെയും ദേശീയ ജലപാത -3 വഴി തിരിച്ചും പത്ത് ദിവസത്തെ യാത്രയാണ് നടത്തുന്നത്. അഷ്ടമുടി, പുന്നമട, വേമ്പനാട് തടാകങ്ങളിലൂടെ കടന്നുപോകുന്ന കേഡറ്റുകൾ ആകെ 220 കിലോമീറ്റർ സഞ്ചരിക്കും. നീന്തൽ, ശാരീരിക ക്ഷമത, ഡി.കെ വേലർ ബോട്ട് തുഴച്ചലിനുള്ള അഭിരുചി എന്നിവയിലെ പ്രാവീണ്യം അടിസ്ഥാനമാക്കിയാണ് കേഡറ്റുകളെ തിരഞ്ഞെടുത്തത്. ത്രീ കേരള നേവൽ യൂണിറ്റ് എൻ.സി.സി കമാൻഡിംഗ് ഓഫീസർ ക്യാപ്ടൻ ഉണ്ണിക്കൃഷ്ണനാണ് നേതൃത്വം നൽകുന്നത്.

ആൺകുട്ടികൾ-34

പെൺകുട്ടികൾ-29

ലക്ഷദ്വീപിൽ നിന്ന് 2 പേർ

ആകെ കേഡറ്റുകൾ- 65

കഠിനമായ പരിശീലനം നേടിയ ശേഷം മൂന്ന് ഡി.കെ വേലർ ബോട്ടുകളിലാണ് കേഡറ്റുകളുടെ യാത്ര.

ത്രീ കേരള നേവൽ യൂണിറ്റ്

എൻ‌.സി‌.സി അധികൃതർ