കയറ്റിറക്ക് കൂലിയും ബോണസും

Friday 22 August 2025 12:22 AM IST

കൊല്ലം: ജില്ലാ ലേബർ ഓഫീസർ കെ.എസ്.സുജിത്ത് ലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ കൊല്ലം നഗരത്തിലെ തൊഴിലാളികളുടെ കയറ്റിറക്ക് കൂലിയും ഓണ ബോണസും ഒത്തുതീർപ്പായി. നിലവിൽ നൽകിവരുന്ന കൂലിയുടെ 12% വർദ്ധനവും ബോണസിൽ 750 രൂപയുടെ വർദ്ധനവും, മിനിമം കൂലി നിലവിലുള്ള 675 രൂപ അതേപടി നിജപ്പെടുത്തുകയും 675 രൂപ വീതം ഒൻപത് ദിവസത്തേക്ക് ലീവ് ശമ്പളമായി നൽകാനും തീരുമാനിച്ചു. തൊഴിലുടമകളെ പ്രതിനിധീകരിച്ച് എസ്.രമേഷ് കുമാർ, ആന്റണി റോഡ്രിഗസ്, പൂജ ശിഹാബുദ്ദീൻ, ഹുസൈൻ, എം.മുഹമ്മദ് സാദിഖ്, സുരേഷ് ബാബു എന്നിവരും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ.ഹഫീസ്, എസ്.നാസറുദ്ദീൻ, അഡ്വ. ഇ.ഷാനവാസ് ഖാൻ, എ.എം.ഇക്ബാൽ, എസ്.സുന്ദരൻ എന്നിവർ പങ്കെടുത്തു.