സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കേസും

Friday 22 August 2025 2:39 AM IST

ന്യൂഡൽഹി: പീരുമേട് നിയമസഭാ സീറ്റിൽ നിന്നുള്ള വാഴൂർ സോമന്റെ തിരഞ്ഞെടുപ്പ് ശരിവച്ച കേരള ഹൈക്കോടതി നടപടിക്കെതിരെ എതിർസ്ഥാനാർത്ഥി സിറിയക് തോമസ് സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പല നിർണായക വിവരങ്ങളും കൈമാറിയില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ആരോപണം. എം.എൽ.എയുടെ മരണവിവരം കോടതിയെ അറിയിക്കേണ്ടി വരും.