ഇൻഷ്വറൻസിന് ജി.എസ്.ടി ഒഴിവായേക്കും
Friday 22 August 2025 2:43 AM IST
കൊച്ചി: വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന്റെ ജി.എസ്.ടി പൂർണമായും ഒഴിവാക്കാനുള്ള നിർദ്ദേശവും മന്ത്രിതല സമിതി അവലോകനം ചെയ്തു. ഈ തീരുമാനം നടപ്പാക്കിയാൽ ഇൻഷ്വറൻസ് മേഖലയിൽ പ്രതിവർഷം 9,700 കോടി രൂപയുടെ വരുമാന നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി ഒഴിവാകുന്നതിന്റെ പ്രയാേജനം കമ്പനികൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും അവർ നിർദ്ദേശിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജി.എസ്.ടി പരിഷ്കരണം പ്രഖ്യാപിച്ചത്.