'വീട്ടിൽ ഞാൻ മാത്രമേ ആണായുള്ളൂ, നിശബ്ദനായിരുന്നാൽ ഞാൻ ആണല്ലാതാകും'; വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. വീട്ടിൽ താൻ മാത്രമേ ആണായുള്ളൂവെന്നും നിശബ്ദനായിരുന്നാൽ താൻ ആണല്ലാതാകുമെന്നും അദ്ദേഹം പറയുന്നു.
സീസറിന്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണമെന്നും വ്യക്തിയായാലും പ്രസ്ഥാനമായാലും തെറ്റുണ്ടെങ്കിൽ തിരുത്തണമെന്നും വിഷ്ണു സുനിൽ ഫേസ്‌ബുക്കിൽ കുറിച്ചു. രാഹുലിന്റെ പേര് പരാമർശിക്കാതെയാണ് കുറിപ്പ്. സ്വന്തം ചിത്രത്തിനൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എനിക്ക് രണ്ട് പെൺമക്കളാണ്.
പിന്നെ ഭാര്യയും അമ്മയും.
വീട്ടിൽ ഞാൻ മാത്രമേ ആണായുള്ളു.
നിശബ്ദനായിരുന്നാൽ ഞാൻ ആണല്ലാതാകും.
എത്രയോ സഹപ്രവർത്തകർമാർ
ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
അവർക്ക് ഞങ്ങളിൽ ഒരു വിശ്വാസമുണ്ട്.
അവർക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കൾക്കും.
നിശബ്ദനായിരുന്നാൽ
വിശ്വാസത്തിന്റെ സ്നേഹചങ്ങലകൾ
അർത്ഥശൂന്യമാകും.
ആനേകം പേരുടെ ചോര,
അനേകം പേരുടെ വിയർപ്പ്,
എത്രയോ പേരുടെ ജീവൻ.
നിശബ്ദനായിരുന്നാൽ പോർനിലകളിൽ-
പടർന്ന ചോരയിൽ വെള്ളം കലർത്തലാകും.
രക്തസാക്ഷിത്വങ്ങളുടെ കഴുത്തറുക്കലാകും.
പടയൊരുക്കമല്ല,
കുതികാൽവെട്ടല്ല,
ഒരു അച്ഛന്റെ ആശങ്കകൾ മാത്രം
വിശ്വാസത്തിന്റെ
സ്നേഹചങ്ങല തകരരുതെന്ന
പ്രാർത്ഥന മാത്രം.
സീസറിൻ്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണം.
തെറ്റുണ്ടെങ്കിൽ തിരുത്തണം
അത് വ്യക്തിയായാലും
പ്രസ്ഥാനമായാലും.
അഡ്വ.വിഷ്ണു സുനിൽ