'ഫോർ സെയിൽ, സെക്കൻഡ് ഹാൻഡ്'; രാഹുൽ മാങ്കൂട്ടത്തിലിനെ ഒഎൽഎക്സിൽ വിൽപ്പനയ്ക്കുവച്ച് പിപി ദിവ്യ
Friday 22 August 2025 10:32 AM IST
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ഒ എൽ എക്സിൽ വിൽപ്പനയ്ക്കുവച്ച് കണ്ണൂർ ജില്ലാ പഞ്ചായത്തംഗം പി പി ദിവ്യ. ഫേസ്ബുക്കിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രത്തോടൊപ്പമുള്ള ഒ എൽ എക്സ് പരസ്യം ദിവ്യ പങ്കുവച്ചത്. 'കർമ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഫോർ സെയിൽ, സെക്കന്റ് ഹാൻഡ്. കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, സ്ഥലം: പാലക്കാട്, പ്രൈസ്:000 എന്നാണ് പോസ്റ്റിലുള്ളത്. 'കോഴി... കോഴി... എന്ന് വിളിച്ച് അപമാനിക്കരുത്. അതുക്കും മേലെ'- എന്ന അടിക്കുറിപ്പോടെ പൂവൻ കോഴിയുടെ ചിത്രവും ദിവ്യ നേരത്തെ പങ്കുവച്ചിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടന്ന നിലപാടിലാണ് കോൺഗ്രസ്. വിമർശനം ഉയർന്നാൽ മുകേഷ് എം എൽ എയുടെ കാര്യം പറഞ്ഞ് പ്രതിരോധിക്കാനാണ് തീരുമാനം.