മഞ്ചേശ്വരം എഎസ്‌ഐ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് പൊലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ
Friday 22 August 2025 11:35 AM IST
കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുസൂദനനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ് ഇദ്ദേഹം. ആത്മഹത്യയ്‌ക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.