ബ്രഹ്മമംഗലത്തു കുമാരി സംഗമം

Friday 22 August 2025 5:03 PM IST

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ തലയോലപ്പറമ്പ് യൂണിയനിലെ 5017-ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിൽ ചേർന്ന കുമാരിസംഗമം യൂണിയൻ യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്‌ ഗൗതം സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി. കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.സി. സാബു സംഘടന സന്ദേശം നൽകി. വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, പുഷ്പ സോന ഭവൻ, പ്രീതിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പൗർണ്ണമി സുഗുണൻ (പ്രസിഡന്റ്‌), അനഘ ഗോപി (വൈസ് പ്രസിഡന്റ്‌), ഗോപിക സാബു (സെക്രട്ടറി) എന്നിവരെയും എക്സിക്യുട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.