പാലിയേറ്റീവ് വാർഷികം

Friday 22 August 2025 5:10 PM IST

അങ്കമാലി: റെഡ് കെയർ കനിവ് പാലിയേറ്റീവ് അഞ്ചാം വാർഷികവും വയോജന സംഗമവും കിടപ്പ് രോഗി ബന്ധു സംഗമവും പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയും നാളെ രാവിലെ 10 മുതൽ നായത്തോട് ശ്രീ ഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും. കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. റെഡ് കെയർ പ്രസിഡന്റ് ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിക്കും. ജി.സി.ഡി.എ എക്സിക്യുട്ടിവ് ഡയറക്ടർ അഡ്വ. കെ.കെ. ഷിബു,​ താലൂക്കാശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട്, കെ.പി,. റെജീഷ് തുടങ്ങിയവർ പങ്കെടുക്കും