അക്കൗണ്ടന്റ്സ് കൺവെൻഷൻ
Friday 22 August 2025 5:19 PM IST
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ കൊച്ചി ഘടകം സംഘടിപ്പിച്ച കൺവെൻഷൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ചെയർമാൻ വിജയ് കിരൺ അഗസ്ത്യ അദ്ധ്യക്ഷത വഹിച്ചു. നീതി ആയോഗ് മുൻ മിഷൻ ഡയറക്ടർ രാകേഷ് രഞ്ജൻ, രജ്നിഷ് പാണ്ഡേ, വിഷ്ണു വർധൻ എസ്.വി., നിധിൻ നായർ, വെങ്കടഗിരി കെ.എസ്., വിജയ് കിരൺ, എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സെൻട്രൽ കൗൺസിൽ അംഗം സുരേഷ് ആർ. ഗുഞ്ചാലി, പ്രവീൺ കുമാർ, ആർ. രഞ്ജിനി, അരുൺകുമാർ എസ്. എന്നിവർ സംസാരിച്ചു.