ബെവ്‌കോയില്‍ റെക്കോഡ് ബോണസ്; ഓണത്തിന് ജീവനക്കാര്‍ 'ലക്ഷാധിപതികള്‍'

Friday 22 August 2025 6:46 PM IST

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്ക് നല്‍കുന്നത് റെക്കോഡ് ബോണസ് തുക. വമ്പന്‍ കച്ചവടമാണ് നടന്നിരിക്കുന്നത്. 19,700 കോടി രൂപയുടെ വിറ്റുവരവുണ്ടായ സാഹചര്യത്തില്‍ ഓരോ ജീവനക്കാരനും ഒരു ലക്ഷത്തിലധികം രൂപയാണ് ബോണസായി നല്‍കുക. 1,02,000 രൂപയാണ് ബോണസ് ഇനത്തില്‍ നല്‍കുക. ഇത്തവണ റെക്കോഡ് കച്ചവടമാണ് നടന്നതെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 650 കോടി രൂപയാണ് അധിക വരുമാനമായി ലഭിച്ചത്.