'ഹോസ്പെക്സ് 2025'ന് തുടക്കം

Saturday 23 August 2025 1:43 AM IST
'ഹോസ്പെക്സ് 2025' മെഡിക്കൽ ഉപകരണ പ്രദർശനം കാക്കനാട് കിൻഫ്രാ എക്സിബിഷൻ പാർക്കിൽ കേരള റബർ ലിമിറ്റഡ് എം.ഡി. ഷീലാ തോമസ് ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, ഡോ.ജെ.എസ്. നിവിൻ, ഐമെഡ് ദക്ഷിണേന്ത്യ മേധാവി രമ വേണുഗോപാൽ, എം.എസ്.എം.ഇ അസിസ്റ്റന്റ് ഡയറക്ടർ ലജിതാ മോൾ, ഡോ. അരുൺ കൃഷ്ണ തുടങ്ങിയവർ സമീപം

കൊച്ചി: ' ഹോസ്പെക്സ് 2025' നാലാമത് മെഡിക്കൽ ഉപകരണ പ്രദർശത്തിന് കാക്കനാട് കിൻഫ്രാ എക്സിബിഷൻ പാർക്കിൽ തുടക്കമായി. കേരള റബർ ലിമിറ്റഡ് എം.ഡി ഷീലാ തോമസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇ അസിസ്റ്റന്റ് ഡയറക്ടർ ലജിതാമോൾ മുഖ്യാതിഥിയായി.

കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, ഐമെഡ് ദക്ഷിണേന്ത്യ മേധാവി രമ വേണുഗോപാൽ, ഹോസ്പെക്സ് ഡയറക്ടർമാരായ ഡോ. അരുൺ കൃഷ്ണ, ഡോ.ജെ.എസ്. നിവിൻ തുടങ്ങിയവർ പങ്കെടുത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ ഇന്ന് ചർച്ച നടക്കും. ഡയഗ്നോസിസ് രംഗത്തെ എ.ഐയുടെ സാദ്ധ്യതകളെക്കുറിച്ച് ഡോ.എ. വേലുമണി പ്രഭാഷണം നടത്തും. വിദേശ പ്രതിനിധികളുമായുള്ള ബി ടു ബി മീറ്റിംഗുകൾ, ആശുപത്രികളുമായി സംവാദം, ആധുനിക മാർക്കറ്റിംഗ് സാങ്കേതിക വിദ്യകൾ സംബന്ധിച്ച് ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവർക്കായി എത്തിക്കൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് വർക്ക്ഷോപ്പ് ഉണ്ടാകും.

ആരോഗ്യപരിപാലന രംഗത്തെ വിവിധ തലങ്ങളിലെ മികവുകൾക്ക് ഹോസ്പെക്സ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളുടെ വിതരണം വൈകിട്ട് ഏഴിന് നടക്കും. ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ.എ. വേലുമണിക്ക് സമ്മാനി​ക്കും.