മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു

Saturday 23 August 2025 12:02 AM IST
1.രാഹുൽ മാങ്കൂട്ടത്തിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ വടകര നഗരത്തിൽ കോലം കത്തിക്കുന്നു 2ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് രാഹുൽ മാങ്കൂട്ടത്തിന്റെ കോലം കത്തിക്കുന്നു

വടകര : ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. രാഹുൽ മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു. വടകര കേളുഏട്ടൻ പി പി ശങ്കര സ്മാരകത്തിൽ നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ബ്ലോക്ക് സെക്രട്ടറി എം.കെ വികേഷ് പ്രസംഗിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ രാഹുൽ മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ എ പി പ്രജിത, എം എം സജിന, റീന ജയരാജ്, പി രജനി, പി ഷൈമ, കെ വി റീന, ഇ കെ രമണി തുടങ്ങിയവർ പങ്കെടുത്തു