വിനായക ചതുർത്ഥി മഹോത്സവം 24 മുതൽ

Saturday 23 August 2025 12:02 AM IST
വിനായക ചതുർത്ഥി

കോഴിക്കോട്: ഗണേശോത്സവ ട്രസ്റ്റ് കേരള ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി മഹോത്സവം നാളെ മുതൽ 28 വരെ തളി ക്ഷേത്രത്തിന് സമീപം പുതിയപാലം റോഡിൽ ഗണേശ മണ്ഡപത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 24ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം സാമൂതിരി രാജ പി.കെ കേരളവർമ്മ ഉദ്ഘാടനം ചെയ്യും. സുമേഷ് ഗോവിന്ദന് പ്രഥമ ഗണേശ കർമ്മശ്രേഷ്ഠ പുരസ്‌കാരം നൽകും. രാത്രി ഏഴിന് നടക്കുന്ന നേത്രോന്മീലനം ആർട്ടിസ്റ്റ് മദനൻ നിർവഹിക്കും. 25ന് വൈകിട്ട് ആറ് മുതൽ ഭക്തിഗാന നിശയുണ്ടാകും. 28ന് വൈകിട്ട് നാലിന് ഘോഷയാത്രയും വിഗ്രഹ നിമഞ്ജനവും നടക്കും. വാർത്താസമ്മേളനത്തിൽ ആർ. ജയന്തകുമാർ, ഉണ്ണികൃഷ്ണൻ മേനോൻ, പ്രജോഷ്, വി.സജീവ്, രാജേഷ് ശാസ്താ, ഷാജി പണിക്കർ എന്നിവർ പങ്കെടുത്തു.