ഐ.ഐ.എം സ്ഥാപക ദിനം ആഘോഷിച്ചു

Saturday 23 August 2025 12:02 AM IST
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് മുപ്പതാം സ്ഥാപക ദിനാഘോഷം ഐഐഎംഡയറക്ടർ പ്രൊഫ. ദേബഷിസ് ചാറ്റർജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

 കുന്ദമംഗലം: കോഴിക്കോട് ഐ.ഐ.എം അക്കാഡമിക് മികവിന്റെ 29 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി 30ാം സ്ഥാപക ദിനം ആഘോഷിച്ചു. നാഷണൽ ഇ ഗവേണൻസ് സർവീസസ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ ദേബജ്യോതിറേചൗധരി, ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി എന്നിവർ മുഖ്യാതിഥികളായി. 1996-ൽ സ്ഥാപിതമായ ഐ.ഐ.എം കോഴിക്കോട് അഭിമാനകരമായ ആഗോള അംഗീകാരങ്ങളോടെ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഐ.ഐ.എമ്മുകളിൽ ഒന്നായി വളർന്നിരിക്കയാണെന്ന് സ്ഥാപക ദിന പ്രസംഗത്തിൽ ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി പറഞ്ഞു. ഐ.ഐ.എം കോഴിക്കോടിന്റെ മൂന്നാം ദശകത്തിലെ മികവിന് സാക്ഷ്യം വഹിച്ചതിനെ ദേബജ്യോതിറേചൗധരി അഭിനന്ദിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ യാത്രയിൽ നൽകിയ സമർപ്പണത്തിനും സംഭാവനകൾക്കും അംഗീകാരമായി 15, 20 വർഷത്തെ സേവനം പൂർത്തിയാക്കിയ ഫാക്കൽറ്റിയെയും സ്റ്റാഫ് അംഗങ്ങളെയും ഐ.ഐ.എം കോഴിക്കോട് ആദരിച്ചു.