എം.ഇ.ആർ.സി ഉദ്ഘാടനം
ഉള്ളിയേരി: കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ബാലുശ്ശേരി ബ്ലോക്ക് മൈക്രോ എന്റർ പ്രൈസസ് റിസോഴ്സ് സെന്ററിന്റെ (എം. ഇ. ആർ. സി) ഉദ്ഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി സി.ഡി.എസ്. ചെയർപേഴ്സൺ സജിഷ മഹേഷ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി.സി കവിത പദ്ധതി വിശദീകരിച്ചു. നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. അമ്മദ്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം ബാലരാമൻ, അസി. സെക്രട്ടറി എം.സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.