സർപ്പബലി പൂജ നടത്തി
Saturday 23 August 2025 12:02 AM IST
തിരുവമ്പാടി : സർവൈശ്വര്യത്തിനും കുടുംബ ക്ഷേമങ്ങൾക്കുമായി കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം മാസത്തിലെ ആയില്യം നാളിൽ സർപ്പബലിപൂജ നടത്തി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പാതിരി ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. തെഞ്ചേരി ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരി, പാമ്പാടി ഇല്ലം വിഷ്ണുപ്രസാദ് നമ്പൂതിരി, പുല്ലങ്കോട് ഇല്ലം രഞ്ജിത് നമ്പൂതിരി, പേരൂർ ഇല്ലം അഭിഷേക് നമ്പൂതിരി, ക്ഷേത്രാചാര്യൻ സുധീഷ് ശാന്തി എന്നിവർ സഹകാർമ്മികളായി. ക്ഷേത്ര സമിതി പ്രസിഡന്റ് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ്‌കുമാർ അക്കരത്തൊടി, സുന്ദരൻ. എ പ്രണവം, വേലായുധൻ ചോലയിൽ, അജയൻ വല്യാട്ട്കണ്ടം, ഗിരീഷ് കൂളിപ്പാറ, വിജയൻ പൊറ്റമ്മൽ, രമണി ബാലൻ, രാമൻകുട്ടി പാറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.