വിതരണം ചെയ്തു

Friday 22 August 2025 9:56 PM IST

അടൂർ :പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേക്ഷിക്കാർക്ക് 15 മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ അദ്ധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്ബ്, അംഗങ്ങളായ അഡ്വ ആർ.ബി. രാജീവ് കുമാർ, എ .പി. സന്തോഷ്, അഡ്വ.ആര്യാ വിജയൻ, ബി. സുജ, പി.വി. ജയകുമാർ, എസ്. മഞ്ചു, വിമലമധു, സെകട്ടറി എസ്.കെ. സുനിൽകുമാർ, സി.ഡി.പി.ഒ മാരായ എസ്. അലീമ, ശ്രീലത, അംഗം ഷാൻഹു സൈൻ എന്നിവർ സംസാരിച്ചു.