പരിശോധന പൂർത്തിയായി
Friday 22 August 2025 9:59 PM IST
പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി. 2210 കൺട്രോൾ യൂണിറ്റ്, 6250 ബാലറ്റ് യൂണിറ്റ് എന്നിവയുടെ പരിശോധന ഒന്നിനാണ് ആരംഭിച്ചത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടന്ന മോക്ക് പോളിന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, ചാർജ് ഓഫീസർ പി. സുദീപ്, മാസ്റ്റർ ട്രെയിനർ രജീഷ് ആർ.നാഥ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇലക്ഷൻ വെയർഹൗസ് സീൽചെയ്തു.