ദേശീയ ലോക് അദാലത്ത്

Friday 22 August 2025 9:59 PM IST

പത്തനംതിട്ട : കേരള സ്റ്റേറ്റ്, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടികൾ, വിവിധ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട , തിരുവല്ല, റാന്നി, അടൂർ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്. വിവിധ ദേശസാൽകൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികൾ, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ്, രജിസ്‌ട്രേഷൻ വകുപ്പ്, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. ഫോൺ: 0468 2220141.