ബസ് സർവീസ്
Friday 22 August 2025 10:00 PM IST
അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കൈതപ്പറമ്പ് വഴി കൊട്ടാരക്കരയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭാ ചെയർമാൻ കെ. മഹേഷ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .എസ് .ആശ, വിനോദ് തുണ്ടത്തിൽ, ആർ .തുളസീധരൻ പിള്ള, കെ.എസ്.ആർ.ടി.സി എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി കെ അരവിന്ദ്, കൺട്രോളിംഗ് ഇൻസ്‌പെക്ടർ രാജേഷ് തോമസ്, പ്രൊഫ. കെ മോഹൻ കുമാർ, ബി ജോൺ കുട്ടി, സി മോഹനൻ, രഞ്ജിത്, രാജേഷ് കുമാർ, എന്നിവർ പങ്കെടുത്തു.