സെമിനാർ
Friday 22 August 2025 10:01 PM IST
ആറന്മുള: പള്ളിയോട സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന ദേവ സങ്കീർത്തന സോപാന വേദിയിൽ നാലാമത് സെമിനാർ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ ഉദ്ഘാടനം ചെയ്തു. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ സാംസ്കാരിക തനിമയെന്നും ഭാരതം വൈവിദ്ധ്യമാർന്ന സംഗീത, നൃത്ത, വാദ്യ കലകളുടെ സംഗമഭൂമിയാണെന്നും പുരാതന ഭാരതത്തിൽ ജാതീയ വേർതിരിവുകൾ ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് അത്തരം കാര്യങ്ങൾ രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.. കെ ആർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ പുതുക്കുളങ്ങര, ഡോ സുരേഷ് ബാബു, കെ എസ് സുരേഷ്, മനേഷ് നായർ ഇടശ്ശേരിമല എന്നിവർ പ്രസംഗിച്ചു.