നേതൃയോഗം
Friday 22 August 2025 10:02 PM IST
ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും കേരളത്തോടുള്ള കടുത്ത അവഗണനയിലും പ്രതിഷേധിച്ച് സെപ്തംബർ പത്ത് മുതൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാൻ രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. ആർജെഡി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ആർ.പ്രസന്നൻ, വി.എൻ.ഹരിദാസ്, സതീഷ് വർമ, പ്രസന്നൻ പള്ളിപ്പുറം, സാം ജേക്കബ്, മനു പാണ്ടനാട്, എസ്.ശ്രീകുമാർ വെണ്മണി, ജെ.ശ്രീകല, കെ.പി.വിനോദ് മണ്ണൂരേത്ത്, പി.കെ.രാജീവ് ചെറിയനാട്, പി.ആർ.സച്ചിതാനന്ദൻ, അനിൽ പാലത്തറ, കെ.പത്മകുമാർ, അരുൺ പേരിശേരി, എം.ജയിംസ് മാത്യു എന്നിവർ പ്രസംഗിച്ചു.