ചങ്ങാതിക്ക് ഒരു തൈ
Saturday 23 August 2025 1:08 AM IST
ആലത്തൂർ: ഹരിതകേരളം മിഷന്റെ 'ഒരു തൈ നടാം' വൃക്ഷവത്കരണ കാമ്പയിനിന്റെ ഭാഗമായി ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി ഉദ്ഘാടനം ചെയ്തു. നവകേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ പി.എ.വീരാസാഹിബ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എ.പി.പ്രമോദ്, സ്റ്റാഫ് സെക്രട്ടറി പത്മജ എന്നിവർ പങ്കെടുത്തു.നാനൂറോളം വിദ്യാർത്ഥികൾ തൈകൾ കൈമാറി. ഓണാവധിക്കുശേഷം 2000 തൈകൾ കൂടി ശേഖരിച്ച് നടാനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം.