സീറ്റ് ഒഴിവ്
Saturday 23 August 2025 1:11 AM IST
പാലക്കാട്: പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത(എസ്.എൻ.ജി.എസ്) കോളേജിൽ വിവിധ പി.ജി കോഴ്സുകളിൽ സീറ്റ് ഒഴിവ്. എം.എസ്‌സി ബോട്ടണി (എസ്.സി/എസ്.ടി), എം.എസ്‌സി സുവോളജി (എസ്.സി/എസ്.ടി), എം.എ സംസ്‌കൃതം (എസ്.സി/ എസ്.ടി, എൽ.സി, ഈഴവ, മുസ്ലീം) കോഴ്സുകളിലാണ് ഒഴിവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് 25 ന് വൈകീട്ട് നാലിന് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2212223.