ഓപ്പൺ എ.ഐ ഇന്ത്യയിൽ ഓഫീസ് തുറക്കുന്നു
Saturday 23 August 2025 12:21 AM IST
കൊച്ചി: ചാറ്റ് ജി.പി.ടിയുടെ മാതൃ കമ്പനിയായ ഓപ്പൺ എ. ഐയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ഈ വർഷം അവസാനത്തോടെ ന്യൂഡൽഹിയിൽ ആരംഭിക്കും. ചാറ്റ് ജി.പി.ടി ഉപഭോക്താക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള വിപണിയാണ് ഇന്ത്യ. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പൺ എ.ഐ നിയമപരമായി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നതിനായി പ്രാദേശിക ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചാറ്റ് ജി.പി.ടിയുടെ പ്രധാന വിപണിയായ ഇന്ത്യയിൽ പ്രതിമാസം 4.6 ഡോളർ പ്രത്യേക പ്ളാൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
നിർമ്മിത ബുദ്ധിയുടെ ആധുനിക സേവനങ്ങൾ രാജ്യത്തെ നൂറ് കോടി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ പറഞ്ഞു.